ലൈൻ ബസ് ഊടുവഴിയിലൂടെ, ഗതാഗതക്കുരുക്ക് രൂക്ഷം
മടവൂർ: ദേശീയ പാതയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നരിക്കുനി, കുമാരസ്വാമി, കക്കോടി വഴി കോഴിക്കോട്ടേക്ക് പോകേണ്ട ലൈൻ ബസ്സുകൾ റൂട്ടു തിരിച്ചുവിട്ടത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഈ റൂട്ടിലോടേണ്ട ബസുകൾ നിലവിൽ മച്ചക്കുളത്ത് നിന്ന് പറമ്പിൽ ബസാർ വഴി വേങ്ങേരിക്ക് സമീപത്ത് നിന്ന് ബൈപ്പാസ് മുറിച്ചു കടന്നാണ് കോഴിക്കോട്ടേക്ക് പോകുന്നത്. വളരേ വീതി കുറഞ്ഞ പ്രസ്തുത റോഡിലൂടെ സിറ്റി ബസുകൾ ഉൾപ്പെടെ ഏതാനും ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. വലിയ വാഹനങ്ങൾ അധികം സഞ്ചരിക്കാത്ത റോഡ് എന്നതിന് പുറമെ…