ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്മാസ്റ്റർ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിജില സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്‌ ഫാത്തിമ മുഹമ്മദ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോഷ്മ സുർജിത്, ഷൈനി തായാട്ട്, പുറ്റാൾ മുഹമ്മദ്‌, സിറാജ് ചെറുവലത്ത്,നിഖിത, സൈനുദ്ധീൻ കുറുളി തുടങ്ങിയവർ സംബന്ധിച്ചു….

Read More

യൂത്ത് ലീഗ് പ്രധിഷേധ സംഗമം നടത്തി

മടവൂർ : ജലജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപോളിച്ച കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേയും മറ്റു പ്രാദേശിക റോഡുകളും പൂർവ സ്ഥിതിയിലാക്കി സഞ്ചാര യോഗ്യമ്മാക്കണമെന്നാനവശ്യയപ്പെട്ട് മടവൂർമുക്ക് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം പഞ്ചായത്ത്‌ യുഡിഫ് ചെയർമാൻ കെ. കുഞ്ഞാമു ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ റഹ്മാൻ അധ്യക്ഷധ വഹിച്ചു. വി. സി അബൂബക്കർ, കെ. അസീസ് മാസ്റ്റർ, കെ.സി ഉമ്മർ,ഫെബിന അബ്ദുൽ അസീസ്എന്നിവർ സംസാരിച്ചു.നവാസ്ഷെരീഫ്.കെ.കെ സ്വാഗതാവും…

Read More

മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം

മടവൂർ : മടവൂരിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും യുവ തലമുറ യെ മോചിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനും വേണ്ടി മടവൂർ ടൗൺ മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തി. തിരിച്ചറിവ് ’24‘പ്രകാശം പരത്തുന്ന യുവത്വങ്ങൾ’കുന്ദമംഗലം എസ്.എച്ച്.ഒ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ സമിതി ചെയർമാൻ ഒ.വി ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഫിലിപ്പ് മമ്പാട്, മഹേഷ്‌ ചിത്രവർണ്ണം എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.സന്തോഷ്‌ മാസ്റ്റർ, മഹല്ല് പ്രസിഡണ്ട്‌ ടി.കെ….

Read More

ഫാത്തിമ ഷെറിന് അനുമോദനം

മടവൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ഫാത്തിമ ഷെറിനെ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാരസമർപ്പണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി. രാമൻ നിർവഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, അഡ്വ. റഹ്മാൻ മടവൂർ മുക്ക്, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ്, ജലീൽ പുതുക്കുടി…

Read More

സി.എം മഖാം മഹല്ല് നബിദിനാഘോഷം മൂന്നു ദിവസങ്ങളിൽ

മടവൂർ: സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലായി അതിവിപുലമായി നടത്തപ്പെടുന്നു. സെപ്തംബർ 16ന് പുലർച്ചെ നാലുമണിക്ക് മഖാം മസ്ജിദിൽ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. അന്ന് രാവിലെ 8.00 മണിക്ക് നടക്കുന്ന നബിദിന റാലിയിൽ മഹല്ല് നിവാസികൾ, ജാമിഅ അശ്അരിയ്യ, നുസ്റതുൽ ഹുദാ മദ്റസ , ഹിഫ്ളുൽ ഖുർആൻ കോളജ്, തർ തീലുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പഠിതാക്കൾ അണിനിരക്കും. രാത്രി മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ അരങ്ങേറും. 17…

Read More

ചരമം

മടവൂർ : മടവൂർമുക്ക് കുനിയൻ കുഴിയിൽ പരേതനായ ആസ്സയിൻ മകൻ അബ്ദുൽ അസീസ് (55)മരണപ്പെട്ടു. ഭാര്യ ഫാത്തിമ സുഹറ കാവുംപൊയിൽ. മക്കൾ ശാദിൻ റയാൻ, ഫാഹിദാ ഫെബിൻ,മരുമകൻ റാഷിദ്‌ കരുവംപൊയിൽ. സഹോദരങ്ങൾ അഹമ്മദ്‌കുട്ടി കെ. കെ, അബൂബക്കർ കാവിലുംമ്മാരം, ഫാത്തിമ കിഴക്കോത്ത്. മയ്യത്ത് നമസ്കാരം രാത്രി 8.30മണിക്ക് മടവൂർമുക്ക് ജുമാ മസ്ജിദിലും 9മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ വെച്ചും നടക്കും

Read More

ജനതാ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മടവൂർ : നാഷണൽ ജനതാദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം പുതുക്കുടിയിൽ ആരംഭിച്ച ജനതാ സേവന കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യും ചെയർമാനുമായ ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ നാസർ കരിപ്പൂർ, 65 തവണ രക്തദാനം നടത്തിയ അൻവർ ചക്കാലക്കൽ, എം.ബി.ബി.എസ് പ്രവേശനം നേടിയ യു.സി മുഹമ്മദ് സജലിനെയും ആദരിച്ചു….

Read More

ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു.

മടവൂർ : മടവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയുടെ ഭാഗമായി കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ വിലയെക്കാൾ 10% അധികവില നൽകി സംഭരിക്കുന്നതും ,വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിൽപന വിലയെക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പഴം, പച്ചക്കറി വിപണന മേള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ നിർവഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ നിഷിൻ,…

Read More

മടവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓണം വിപണന മേള

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, മെമ്പർമാരായ പി.കെ.ഇ ചന്ദ്രൻ , രാഘവൻ അടുക്കത്ത് , പുറ്റാൾ മുഹമ്മദ്, ഇ. എം വാസുദേവൻ വിവിധ…

Read More

അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

മടവൂർ : ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മടവൂർ പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് അംഗം തെച്ചൻകുന്നുമ്മൽ അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി.ഇന്നലെ രാവിലെ എട്ട് മണിക്കാണ് അനസിന്റെ ബോഡിയുമായി ആംബുലൻസ് നാട്ടിലെത്തിയത്. വീട്ടിൽ വെച്ചു കുടുംബാംഗങ്ങളെ കാണിച്ചതിന് ശേഷം സി. എം മഖാമിന്റെ മുറ്റത്ത് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ടാക്കി. നാട്ടിൽ എല്ലാ പ്രവർത്തനങ്ങൾ ക്കും സജീവമായി ഉണ്ടാവുന്ന അനസിന്റെ വേർപാട് എല്ലാവരിലും വേദന യുള്ളവാക്കി. ഫൈസൽ ബാഫഖി തങ്ങൾ മയ്യിത്ത് നിസ്കാരത്തിനു…

Read More