പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പാസ്പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം അറിയിച്ചിരുന്നു. 2024 ഓഗസ്റ്റ് 30-ന് ബുക്ക്…

Read More

മീലാദ് കാമ്പയിൻ:ശുചീകരണം നടത്തി വിഖായ പ്രവർത്തകർ

മീലാദ് കാമ്പയിൻ്റെ ഭാഗമായി അങ്ങാടിയും പരിസരവും ശുചീകരണം നടത്തി വിഖായ പ്രവർത്തകർമടവൂർമുക്ക്: SKSSF മീലാദ് കാമ്പയിൻ്റെ ഭാഗമായി വിഖായ വിംഗ് ൻ്റെ ആഭിമുഖ്യത്തിൽ മടവൂർ മുക്ക് അങ്ങാടിയും പരിസരവും ശുചീകരണം നടത്തി….അങ്ങാടി ശുചീകരണത്തിന് ക്യാപ്റ്റൻ ആശിഖ് പി കെ, വൈസ് ക്യാപ്റ്റൻ ജാസിർ കെ,കെ, കോഡിനേറ്റർ നവാസ് ഷരീഫ് കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി….വിഖായ വിംഗ് മെമ്പർമാരായ ഇർഫാൻ പി കെ, റാദിൻ പി പി, നിസാം ടി, അശ്മിൽ പിപി, സിനാൻ ടി പി, അഡ്വ:റഹ്മാൻ…

Read More

വയനാട് ദുരിതബാധിതർക്ക് ഇസ്മായിൽകുട്ടി ഹാജിയുടെ  കൈത്താങ്ങ്.

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് കൈത്താങ്ങായി  മുട്ടാഞ്ചേരി സ്വദേശി മുരട്ടമ്മൽ ഇസ്മായിൽകുട്ടിഹാജി. തന്റെ കയ്‌വശമുള്ള മുട്ടാഞ്ചേരിയിലെ  പതിനഞ്ചു സെന്റ് സ്ഥലം അദ്ദേഹം വിട്ടു നൽകി. വസ്തുവിന്റെ രേഖ എംകെ മുനീർMLA ക്‌ കൈമാറി.  മുട്ടാഞ്ചേരി സിദ്ധീഖ് പള്ളി പ്രസിഡന്റ്‌ ,  മഹല്ല് പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇരുപത് വർഷത്തോളമായി സേവനം അനുഷ്ഠിച്ചുവരുന്നു. ഭാര്യ ഉമ്മാരകുഴിൽ പാത്തുമ്മ  മക്കളായ  സലീം , അഡ്വക്കേറ്റ് എം മുസ്തഫ നോട്ടറി,  സുലൈമാൻ,  ആയിഷ മുഹമ്മദ്‌, റസീന എന്നിവരാണ് പ്രസ്തുത പരിപാടിയിൽ KKA ഖാദർ, എം നസീഫ് റിയാസ്ഖാൻ, സലീം മുട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു. Photo…

Read More

ആരാമ്പ്രം ജി.എം.യു .പി അപ്ഗ്രേഡ് ചെയ്യണം

മടവൂർ: ഗ്രാമപഞ്ചായത്തിലെ ഏക ഗവ. യു.പി സ്കൂളായ ആരാമ്പ്രം ജി.എം.യു.പി, ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം  ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ മേഖലയിൽ ഹൈസ്കൂൾ ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് മടവൂർ. സമീപ പഞ്ചായത്തുകളിലെല്ലാം ഗവ.ഹൈസ്കൂൾ ഉണ്ടെന്നിരിക്കെ എല്ലാ ഗ്രാമപഞ്ചായത്തിലും ഗവ: ഹൈസ്കൂൾ സ്ഥാപിക്കുകയെന്ന സർക്കാർ നടപടി മടവൂരിൽ ഇതേവരെ പ്രാവർത്തികമായിട്ടില്ല. നിലവിൽ പഞ്ചായത്തിൽ  എയ്ഡഡ് ഹൈസ്കൂൾ മാത്രമാണുള്ളത്. ഇവിടെയാകട്ടേ നാലായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. ഈസാഹചര്യത്തിൽ വിഷയത്തിൽ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷത…

Read More

കൊടുവള്ളി സബ് ജില്ലാ ഗെയിംസ് ഫുട്ബോൾ:ചക്കാലക്കൽ എച്ച് എസ് എസിന് ഓവറോൾ

മടവൂർ: കൊടുവള്ളി സബ് ജില്ലാ ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നേടി.തുടർച്ചയായി രണ്ടാം തവണയാണ് ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ഓവറോൾ കിരീടം നേടുന്നത്. ജൂനിയർ പെൺകുട്ടികളുടെയും സബ് ജൂനിയർ ആൺ കുട്ടികളുടെയും വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ  വിഭാഗത്തിലും ഫാസ്റ്റ് റണ്ണർ അപ്പും  നേടിയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കൊടുവള്ളി സബ് ജില്ലാ ഓവറോൾ കിരീടം നേടിയത്.വിജയികളെ സ്‌കൂൾ…

Read More

നിര്യാതനായി

ഈർപ്പോണ: വട്ടപ്പറമ്മൽ താമസിക്കും വിരുത്തുള്ളി മുഹമ്മദ്‌ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ സക്കീർ, ഷമീർ, റിയാസ്മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പുഴമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Read More

മടവൂർ റൂട്ടിൽ കെ എസ്‌ ആർ ടി സി ബസ് അനുവദിക്കണം – പി ടി എ ചക്കാലക്കൽ

മടവൂർ:-ജില്ലയിലെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ചക്കാലക്കൽ , മടവൂർ സി എം മഖാം റൂട്ടിൽ കെ എസ്‌ ആർ ടി സി ബസ് റൂട്ട് അനുവദിക്കണമെന്ന്ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ പി ടി എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.നേരത്തെ ബാലുശ്ശരി കോഴിക്കോട് റൂട്ടിലും താമരശ്ശേരി നരിക്കുനി കോഴിക്കോട് റൂട്ടിലുമായി 4 കെ എസ്‌ ആർ ടി സി ബസുകൾ സർവീസ് നടത്തിയിരുന്നു.നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ചക്കാലക്കൽ എച്ച് എസ്‌ എസ്‌ , മടവൂർ സി എം…

Read More