കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം – ലോഗോ എൻട്രി ക്ഷണിച്ചു.

2024 ഒക്ടോബർ 28,29,30 തിയ്യതികളിൽ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് കൊണ്ട് നടക്കുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവത്തിലേക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.ഉപജില്ലയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ ഒക്ടോബർ 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി 9946138910, 9539305435, 9562848568 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ അയക്കേണ്ടതാണ്.

Read More

പി. സി ഇസ്മായിൽ ഹാജി നിര്യാതനായി

മടവൂർ : മടവൂർ സിഎം മഖാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട്‌ പരിയാട്ടു ചാലിൽ ഇസ്മായിൽ ഹാജി (75) നിര്യാതനായി. ടി കെ ട്രസ്റ്റ് കുടുംബാംഗമാണ്.മടവൂർ സിഎം മഖാം കമ്മിറ്റി, ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ : ഫാത്തിമ, മക്കൾ : യാസിർ (നഴ്സിംഗ് അസിസ്റ്റന്റ്, ബീച്ച് ഹോസ്പിറ്റൽ ), സഹീർ (മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ), സാജിത, സറീജ, സബീന, മരുമക്കൾ : ജാഫർ (നേരോത്ത് ), ബുഷ്‌റ (മാനിപുരം ),…

Read More

സീതിക്കുട്ടി മാസ്റ്റർ നിര്യാതനായി

സീതിക്കുട്ടി മാസ്റ്റർ നിര്യാതനായി കൊടുവള്ളി: റിട്ട.അധ്യാപകനും സജീവ സമസ്ത പ്രവർത്തകനുമായ കരുവൻപൊയിൽ പൊൻ പാറക്കൽ ടി.പി സീതിക്കുട്ടി മാസ്റ്റർ (72) അന്തരിച്ചു. സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തലപ്പെരുമണ്ണ റെയ്ഞ്ച് പ്രസിഡന്റും ജം ഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ട്രഷററും,നന്തി ദാറുസലാമിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന അറുപതോളം സ്ഥാപനങ്ങളുടെ കൂട്ടായ്മയായCDIC യുടെ ജോയിന്റ് കൺവീനറും, കരുവൻപൊയിൽ അൽ ഇഹ്സാൻ ചാരിറ്റബ്ൾ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായിരുന്നു. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ, കരുവൻപൊയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ…

Read More

ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർ മുഴി

മടവൂർ : ഗാന്ധി ജയന്തി ദിനത്തിൽ കൊട്ടക്കാവയൽ എ.കെ.എം. എ.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ ജൈവ മാലിന്യ സംസ്കരണത്തിന് പദ്ധതി വെച്ച് പൂർത്തീകരിച്ച തുമ്പൂർ മുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷക്കീല ബഷീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്‌ ഫാത്തിമ മുഹമ്മദ്‌, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺസോഷ്മ സുർജിത്ത്, ഗ്രാമ…

Read More

മാധ്യമ പ്രവർത്തനരംഗത്ത് 45 വർഷം പൂർത്തിയാക്കി ബഷീർ ആരാമ്പ്രം.

ആരാമ്പ്രം: ബഷീർ ആരാമ്പ്രം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മടവൂർ ആരാമ്പ്രം സ്വദേശി കുന്നുമ്മൽ ബഷീർ മാധ്യമ പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷം പിന്നിടുന്നു. തന്റെ 13 മത്തെ വയസിൽ നരിക്കുനിഗവ:ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 1979 ഒക്ടോബർ 3 ന് അഖിലേന്ത്യാ മുസ്ലിംലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസ്ദി നപത്രത്തിൽ പടനിലം- നരിക്കുനി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എഴുതിയ വാർത്തയാണ്തുടക്കം. A ചന്ദ്രിക ദിനപത്രത്തിന്റെ പഴയ കാല ലേഖകനും ആരാമ്പ്രത്തെ ആദ്യ മാധ്യമപ്രവർത്തകനുമായ പരേതനായ…

Read More

അനുമോദന സദസ്സും ബോധവത്കരണ ക്ലാസും

മടവൂർ: പ്രോമിസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ പൂന്താനത്ത് താഴം പ്രദേശത്ത് വിവിധ പ്രവേശന മത്സര പരിക്ഷകളിലും വ്യക്തിഗത മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗവും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാഘവൻ അടുക്കത്ത്, ഫെബിന അബ്ദുൽ അസീസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ചെയർമാൻ ടി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് മാജിദ് യൂണിക്നെസ്സ് ഇൻസ്റ്റിറ്യൂട്ട് ഡയറക്ടർ എം.വി. ഹഫ്സൽ മാജിദ് നേതൃത്വം നൽകി. കെ.ടി….

Read More