സി.എം മഖാം മഹല്ല് നബിദിനാഘോഷം മൂന്നു ദിവസങ്ങളിൽ

മടവൂർ: സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലായി അതിവിപുലമായി നടത്തപ്പെടുന്നു. സെപ്തംബർ 16ന് പുലർച്ചെ നാലുമണിക്ക് മഖാം മസ്ജിദിൽ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. അന്ന് രാവിലെ 8.00 മണിക്ക് നടക്കുന്ന നബിദിന റാലിയിൽ മഹല്ല് നിവാസികൾ, ജാമിഅ അശ്അരിയ്യ, നുസ്റതുൽ ഹുദാ മദ്റസ , ഹിഫ്ളുൽ ഖുർആൻ കോളജ്, തർ തീലുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പഠിതാക്കൾ അണിനിരക്കും. രാത്രി മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ അരങ്ങേറും. 17…

Read More

ചരമം

മടവൂർ : മടവൂർമുക്ക് കുനിയൻ കുഴിയിൽ പരേതനായ ആസ്സയിൻ മകൻ അബ്ദുൽ അസീസ് (55)മരണപ്പെട്ടു. ഭാര്യ ഫാത്തിമ സുഹറ കാവുംപൊയിൽ. മക്കൾ ശാദിൻ റയാൻ, ഫാഹിദാ ഫെബിൻ,മരുമകൻ റാഷിദ്‌ കരുവംപൊയിൽ. സഹോദരങ്ങൾ അഹമ്മദ്‌കുട്ടി കെ. കെ, അബൂബക്കർ കാവിലുംമ്മാരം, ഫാത്തിമ കിഴക്കോത്ത്. മയ്യത്ത് നമസ്കാരം രാത്രി 8.30മണിക്ക് മടവൂർമുക്ക് ജുമാ മസ്ജിദിലും 9മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ വെച്ചും നടക്കും

Read More

ജനതാ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മടവൂർ : നാഷണൽ ജനതാദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം പുതുക്കുടിയിൽ ആരംഭിച്ച ജനതാ സേവന കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യും ചെയർമാനുമായ ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ നാസർ കരിപ്പൂർ, 65 തവണ രക്തദാനം നടത്തിയ അൻവർ ചക്കാലക്കൽ, എം.ബി.ബി.എസ് പ്രവേശനം നേടിയ യു.സി മുഹമ്മദ് സജലിനെയും ആദരിച്ചു….

Read More

ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു.

മടവൂർ : മടവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയുടെ ഭാഗമായി കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ വിലയെക്കാൾ 10% അധികവില നൽകി സംഭരിക്കുന്നതും ,വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിൽപന വിലയെക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പഴം, പച്ചക്കറി വിപണന മേള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ നിർവഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ നിഷിൻ,…

Read More

മടവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓണം വിപണന മേള

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, മെമ്പർമാരായ പി.കെ.ഇ ചന്ദ്രൻ , രാഘവൻ അടുക്കത്ത് , പുറ്റാൾ മുഹമ്മദ്, ഇ. എം വാസുദേവൻ വിവിധ…

Read More

അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

മടവൂർ : ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മടവൂർ പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് അംഗം തെച്ചൻകുന്നുമ്മൽ അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി.ഇന്നലെ രാവിലെ എട്ട് മണിക്കാണ് അനസിന്റെ ബോഡിയുമായി ആംബുലൻസ് നാട്ടിലെത്തിയത്. വീട്ടിൽ വെച്ചു കുടുംബാംഗങ്ങളെ കാണിച്ചതിന് ശേഷം സി. എം മഖാമിന്റെ മുറ്റത്ത് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ടാക്കി. നാട്ടിൽ എല്ലാ പ്രവർത്തനങ്ങൾ ക്കും സജീവമായി ഉണ്ടാവുന്ന അനസിന്റെ വേർപാട് എല്ലാവരിലും വേദന യുള്ളവാക്കി. ഫൈസൽ ബാഫഖി തങ്ങൾ മയ്യിത്ത് നിസ്കാരത്തിനു…

Read More

ശരീഫ് മാസ്റ്റർ അനുസ്മരണവും കുടുംബ സഹായ ഫണ്ട് കൈമാറലും

മടവൂർ : കഴിഞ്ഞവർഷം ബൈക്കിൽ സ്കൂളിലേക്കുള്ള യാത്ര മധ്യേ മരക്കൊമ്പ് പൊട്ടി വീണ് മരണപ്പെട്ട ശരീഫ് മാസ്റ്ററുടെ അനുസ്മരണവും കുടുംബത്തിന് മടവൂർ പഞ്ചായത്ത് റിയാദ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് കൈമാറലും നടത്തി.റിയാദ് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം.എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ ശരീഫ് മാസ്റ്ററുടെ സഹോദരൻ ജലീൽ മാസ്റ്റർക്ക് ഫണ്ട്‌ കൈമാറി….

Read More

വയോജനങ്ങൾക്കായി യൂനാനി മെഡിക്കൽക്യാമ്പ്

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിന്റെ ആയുഷ് സ്ഥാപനമായ യൂനാനി മെഡിക്കൽ സെന്റർ മടവൂർ മുക്ക് റൗളത്തുൽ ഉലൂം മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി.കേരള സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി യൂനാനി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചത് . മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം യൂനാനി ഡിസ്പെൻസറി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്…

Read More

സോഷ്മ സുർജിത്:മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി സോഷ്മ സുർജിത് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ബുഷ്‌റ പൂളോട്ടുമ്മൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന അനുമോദന ത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടു മാരായ പി. കെ. സുലൈമാൻ മാസ്റ്റർ, രാഘവൻ അടുക്കത്ത്, ബുഷ്‌റ പൂളോട്ടുമ്മൽ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഫാത്തിമ മുഹമ്മദ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സലീന സിദ്ദീഖലി, സ്റ്റാന്റിംഗ്…

Read More

ചെന്നൈയിൽ വാഹനാപകടത്തിൽ മടവൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

മടവൂർ: ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ കാർ ഡ്രൈവർ മടവൂർ സി.എം മഖാം സ്വദേശി തെച്ചൻകുന്നുമ്മൽ അനസ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു.ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കൾ സായ് മോനിഷ (നാല്) എന്നിവരാണ് മരിച്ച മറ്റുള്ളവർ.ഉഷാറാണിയുടെ ഭർത്താവ് ജയവേലിനെയും (52) സായ് മോനിഷയുടെ ഇരട്ട സഹോദരൻ സായി മോഹിതിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്….

Read More