2024
നിര്യാതനായി
കെ കെ മുഹമമ്മദ് മാസ്റ്റർ 58 വയസ്സ് (എടക്കണ്ടിയിൽ മടവൂർ മുക്ക് ) മരണപ്പെട്ടു. ജനാസ നമസ്കാരം വൈകു 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദ്. കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി , കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാതാവ് പാത്തുമ്മ കൊത്തിൾക്കണ്ടി, ഭാര്യ- ജമീല, മക്കൾ – അർഷദ്, അർഷീന ഫെബിൻ. മരുമക്കൾ – ഷമ്മാസ് നടമ്മൽ പൊയിൽ, ഷിജിയ…
അധ്യാപകരുടെഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു
ആരാമ്പ്രം : എഴുത്താണി വിദ്യാരംഗം കലാസാഹിത്യ വേദി ജി.എം.യു.പി സ്കൂൾ ആരാമ്പ്രം തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ “മരം പെയ്യു മ്പോൾ” കൊടുവള്ളി എ.ഇ.ഒ സി പി അബ്ദുൽ ഖാദർ പ്രകാശനം നിർവ്വഹിച്ചു. ആരാമ്പ്രം സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അധ്യാപകരുടെ മാഗസിൻ തയ്യാറാക്കപ്പെടുന്നത്. ചടങ്ങിൽ പി. ടി എ പ്രസിഡണ്ട് മുഹമ്മദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഗവ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഫൈസൽ മാസ്റ്റർ പടനിലം,പി ടി എ വൈസ് പ്രസിഡണ്ട്…
ഉപജില്ല അധ്യാപകദിനാഘോഷം: കെ. വി. നഷീദ ടീച്ചർ മികച്ച അധ്യാപിക
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കൊടുവള്ളി ഉപജില്ല ഹെഡ്മാസ്റ്റേഴ് സ് ഫോറം സംഘടിപ്പിച്ച അധ്യാപന മത്സരത്തിൽ മികച്ച അധ്യാപിക യായി കെ.വി. നഷീദ ടീച്ചറെ തിരഞ്ഞെടുത്തു. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ അധ്യാപികയായ നഷീദ ടീച്ചർ മടവൂർ തച്ചിലേടത്ത് നൗഷാദിന്റെ ഭാര്യ യാണ്.
കളഞ്ഞുകിട്ടിയസ്വാര്‍ണ്ണാഭരണം കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ആദരം
മടവൂർ : സ്‌കൂളില്‍ കളിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വാര്‍ണ്ണാഭരണം സകൂളധികൃതരെ ഏല്‍പിച്ച കുട്ടികള്‍ക്ക് അധ്യാപകരുടെ ആദരം.മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സായൂജിനെയും, മടവൂര്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഹ്ജഹ്‌നെയുമാണ് കുട്ടികളുടെ സത്യസന്ധത മുന്‍നിര്‍ത്തി ആദരിച്ചത്. കൂട്ടുകാരായ ഇരുവര്‍ക്കുമായി കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വാര്‍ണ്ണ മാലയാണ് സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിച്ച് മാതൃകയായത്.മടവൂര്‍ എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആഭരണം വെള്ളിയാഴ്ച സ്‌കൂളില്‍ നഷ്ടപ്പെട്ടിരുന്നു. അവധി ദിവസമായി ശനിയാഴ്ച സ്‌കൂളില്‍ കളിക്കാനായെത്തിയതായിരുന്നു സ്‌കൂളിലെ…
അധ്യാപകദിനത്തിൽ മെഗാ രക്തദാന ക്യാമ്പ്
മടവൂർ : അധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ.വിദ്യാലയത്തിലെ അൻപതോളം അധ്യാപകരും പി ടി എ പ്രതിനിധികളും രക്തദാനം നടത്തി . കോഴിക്കോട് ബീച്ച് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേവലം പുസ്തകത്താളുകളിലെ അറിവുകൾക്ക് പുറമേ രക്തദാനം പോലുള്ള പുണ്യകരമായ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് മാതൃകയാവുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കൽ, ചർച്ച, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി രക്തദാനം…
പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പാസ്പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം അറിയിച്ചിരുന്നു. 2024 ഓഗസ്റ്റ് 30-ന് ബുക്ക്…
മീലാദ് കാമ്പയിൻ:ശുചീകരണം നടത്തി വിഖായ പ്രവർത്തകർ
മീലാദ് കാമ്പയിൻ്റെ ഭാഗമായി അങ്ങാടിയും പരിസരവും ശുചീകരണം നടത്തി വിഖായ പ്രവർത്തകർമടവൂർമുക്ക്: SKSSF മീലാദ് കാമ്പയിൻ്റെ ഭാഗമായി വിഖായ വിംഗ് ൻ്റെ ആഭിമുഖ്യത്തിൽ മടവൂർ മുക്ക് അങ്ങാടിയും പരിസരവും ശുചീകരണം നടത്തി….അങ്ങാടി ശുചീകരണത്തിന് ക്യാപ്റ്റൻ ആശിഖ് പി കെ, വൈസ് ക്യാപ്റ്റൻ ജാസിർ കെ,കെ, കോഡിനേറ്റർ നവാസ് ഷരീഫ് കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി….വിഖായ വിംഗ് മെമ്പർമാരായ ഇർഫാൻ പി കെ, റാദിൻ പി പി, നിസാം ടി, അശ്മിൽ പിപി, സിനാൻ ടി പി, അഡ്വ:റഹ്മാൻ…
വയനാട് ദുരിതബാധിതർക്ക് ഇസ്മായിൽകുട്ടി ഹാജിയുടെ കൈത്താങ്ങ്.
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് കൈത്താങ്ങായി മുട്ടാഞ്ചേരി സ്വദേശി മുരട്ടമ്മൽ ഇസ്മായിൽകുട്ടിഹാജി. തന്റെ കയ്‌വശമുള്ള മുട്ടാഞ്ചേരിയിലെ പതിനഞ്ചു സെന്റ് സ്ഥലം അദ്ദേഹം വിട്ടു നൽകി. വസ്തുവിന്റെ രേഖ എംകെ മുനീർMLA ക് കൈമാറി. മുട്ടാഞ്ചേരി സിദ്ധീഖ് പള്ളി പ്രസിഡന്റ് , മഹല്ല് പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇരുപത് വർഷത്തോളമായി സേവനം അനുഷ്ഠിച്ചുവരുന്നു. ഭാര്യ ഉമ്മാരകുഴിൽ പാത്തുമ്മ മക്കളായ സലീം , അഡ്വക്കേറ്റ് എം മുസ്തഫ നോട്ടറി, സുലൈമാൻ, ആയിഷ മുഹമ്മദ്, റസീന എന്നിവരാണ് പ്രസ്തുത പരിപാടിയിൽ KKA ഖാദർ, എം നസീഫ് റിയാസ്ഖാൻ, സലീം മുട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു. Photo…
ആരാമ്പ്രം ജി.എം.യു .പി അപ്ഗ്രേഡ് ചെയ്യണം
മടവൂർ: ഗ്രാമപഞ്ചായത്തിലെ ഏക ഗവ. യു.പി സ്കൂളായ ആരാമ്പ്രം ജി.എം.യു.പി, ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ മേഖലയിൽ ഹൈസ്കൂൾ ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് മടവൂർ. സമീപ പഞ്ചായത്തുകളിലെല്ലാം ഗവ.ഹൈസ്കൂൾ ഉണ്ടെന്നിരിക്കെ എല്ലാ ഗ്രാമപഞ്ചായത്തിലും ഗവ: ഹൈസ്കൂൾ സ്ഥാപിക്കുകയെന്ന സർക്കാർ നടപടി മടവൂരിൽ ഇതേവരെ പ്രാവർത്തികമായിട്ടില്ല. നിലവിൽ പഞ്ചായത്തിൽ എയ്ഡഡ് ഹൈസ്കൂൾ മാത്രമാണുള്ളത്. ഇവിടെയാകട്ടേ നാലായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. ഈസാഹചര്യത്തിൽ വിഷയത്തിൽ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷത…