മടവൂർ: കൊടുവള്ളി സബ് ജില്ലാ ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നേടി.തുടർച്ചയായി രണ്ടാം തവണയാണ് ചക്കാലക്കൽ എച്ച് എസ് എസ് ഓവറോൾ കിരീടം നേടുന്നത്.
ജൂനിയർ പെൺകുട്ടികളുടെയും സബ് ജൂനിയർ ആൺ കുട്ടികളുടെയും വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഫാസ്റ്റ് റണ്ണർ അപ്പും നേടിയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കൊടുവള്ളി സബ് ജില്ലാ ഓവറോൾ കിരീടം നേടിയത്.വിജയികളെ സ്‌കൂൾ പി ടി എ കമ്മിറ്റി അഭിനന്ദിച്ചു.പ്രസിഡന്റ് സലിം മുട്ടാഞ്ചേരി ,പ്രിൻസിപ്പാൾ എം സിറാജുദീൻ ,ഹെഡ് മാസ്റ്റർ ടി കെ ശാന്തകുമാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി പി മനോഹരൻ, കെ സന്തോഷ്,പി ടി എ വൈസ് പ്രസിഡന്റ് റിയാസ് ഖാൻ,പി കെ അൻവർ ,പി ആദിൽ മുഹമ്മദ്,ടി മുസ്തഫ ,നൗഫൽ, റഹ്മത്ത് ,ഷബ്‌ന നൗഫൽ എന്നിവർ സംസാരിച്ചു
ഫോട്ടോ :-കൊടുവള്ളി സബ് ജില്ലാ ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ കിരീടം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം