Headlines

അധ്യാപകരുടെഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

ആരാമ്പ്രം : എഴുത്താണി വിദ്യാരംഗം കലാസാഹിത്യ വേദി ജി.എം.യു.പി സ്കൂൾ ആരാമ്പ്രം തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ “മരം പെയ്യു മ്പോൾ” കൊടുവള്ളി എ.ഇ.ഒ സി പി അബ്ദുൽ ഖാദർ പ്രകാശനം നിർവ്വഹിച്ചു.

ആരാമ്പ്രം സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അധ്യാപകരുടെ മാഗസിൻ തയ്യാറാക്കപ്പെടുന്നത്.

ചടങ്ങിൽ പി. ടി എ പ്രസിഡണ്ട് മുഹമ്മദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഗവ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഫൈസൽ മാസ്റ്റർ പടനിലം,പി ടി എ വൈസ് പ്രസിഡണ്ട് എ.കെ ജാഫർ, അധ്യാപകരായ ആബിദ ടീച്ചർ, ജയപ്രകാശ്, അഞ്ജു എൽ വി തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ എ.പി ജാഫർ സ്വാദിഖ് സ്വാഗതവും ഹഫ്സ വി ടി നന്ദിയും പറഞ്ഞു.