മടവൂർ : കഴിഞ്ഞവർഷം ബൈക്കിൽ സ്കൂളിലേക്കുള്ള യാത്ര മധ്യേ മരക്കൊമ്പ് പൊട്ടി വീണ് മരണപ്പെട്ട ശരീഫ് മാസ്റ്ററുടെ അനുസ്മരണവും കുടുംബത്തിന് മടവൂർ പഞ്ചായത്ത് റിയാദ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് കൈമാറലും നടത്തി.
റിയാദ് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം.എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ ശരീഫ് മാസ്റ്ററുടെ സഹോദരൻ ജലീൽ മാസ്റ്റർക്ക് ഫണ്ട് കൈമാറി. ടി.കെ. അബൂബക്കർ മാസ്റ്റർ, മുനീർ പുതുക്കുടി, ടി. അബ്ദുറഹിമാൻ മാസ്റ്റർ, കെ.സി. അസീസ്, ടി.എ.ഹമീദ്, സലിം പുറായിൽ, ടി.കെ. അഷ്‌റഫ്, റിയാസ് ഇടത്തിൽ , സലീം മൊടയാനി, എൻ.പി. ഹുസൈൻ, ഷബീർ കരക്കാട്ട്‌കുഴിയിൽ, ഷംസു ആലുങ്കണ്ടിയിൽ, നൗഷാദ് കുറ്റിഓയത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Photo : റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത് കമ്മിറ്റി യുടെ ശരീഫ് മാസ്റ്റർ കുടുംബ സഹായ ഫണ്ട് സിദ്ധീഖ് ഇടത്തിൽ കൈമാറുന്നു.