ആരാമ്പ്രം: ബഷീർ ആരാമ്പ്രം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മടവൂർ ആരാമ്പ്രം സ്വദേശി കുന്നുമ്മൽ ബഷീർ മാധ്യമ പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷം പിന്നിടുന്നു.
തന്റെ 13 മത്തെ വയസിൽ നരിക്കുനിഗവ:ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 1979 ഒക്ടോബർ 3 ന് അഖിലേന്ത്യാ മുസ്ലിംലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസ്ദി നപത്രത്തിൽ പടനിലം- നരിക്കുനി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എഴുതിയ വാർത്തയാണ്തുടക്കം. A
ചന്ദ്രിക ദിനപത്രത്തിന്റെ പഴയ കാല ലേഖകനും ആരാമ്പ്രത്തെ ആദ്യ മാധ്യമപ്രവർത്തകനുമായ പരേതനായ തറേങ്ങൽ അഹമ്മദ് കോയസാഹിബിന്റെയും, പരേതരായ മാവുള്ള കണ്ടിയിൽ എം കെ. ഉത്താൻ കുട്ടി ഹാജി, എം.കെ. ഇസ്മായിൽ എന്നിവരുടെയും പ്രോത്സാഹനമാണ് വാർത്തകൾ എഴുതി തുടങ്ങാൻ പ്രചോദനമേകിയത്.
1984 ൽ ആരംഭിച്ച സുന്നി പ്രാസ്ഥാനിക മുഖപത്രമായ സിറാജ്ദിനപത്രത്തിന് വേണ്ടി തുടക്കം മുതലേ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.സിറാജ് ദിനപത്രത്തിന്റെ മടവൂർ ലേഖകനായി ഔദ്യോഗികമായ അംഗീകാരം ലഭിച്ച 2000 മുതൽ കൊടുവള്ളി മേഖലാ റിപ്പോർട്ടർ ആയ ബഷീർ ഇപ്പോൾ മടവൂർ. കിഴക്കോത്ത്കൊടുവള്ളി നഗരസഭ പരിധിയിലെ വാർത്തകൾ റിപോർട്ട് ചെയ്തു വരുന്നു.