മടവൂർ: ഗ്രാമപഞ്ചായത്തിലെ ഏക ഗവ. യു.പി സ്കൂളായ ആരാമ്പ്രം ജി.എം.യു.പി, ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ മേഖലയിൽ ഹൈസ്കൂൾ ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് മടവൂർ. സമീപ പഞ്ചായത്തുകളിലെല്ലാം ഗവ.ഹൈസ്കൂൾ ഉണ്ടെന്നിരിക്കെ എല്ലാ ഗ്രാമപഞ്ചായത്തിലും ഗവ: ഹൈസ്കൂൾ സ്ഥാപിക്കുകയെന്ന സർക്കാർ നടപടി മടവൂരിൽ ഇതേവരെ പ്രാവർത്തികമായിട്ടില്ല. നിലവിൽ പഞ്ചായത്തിൽ എയ്ഡഡ് ഹൈസ്കൂൾ മാത്രമാണുള്ളത്. ഇവിടെയാകട്ടേ നാലായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.
ഈസാഹചര്യത്തിൽ വിഷയത്തിൽ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി താഴാട്ട്, ഷക്കീല ബഷീർ സംസാരിച്ചു.