മടവൂർ: പ്രോമിസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ പൂന്താനത്ത് താഴം പ്രദേശത്ത് വിവിധ പ്രവേശന മത്സര പരിക്ഷകളിലും വ്യക്തിഗത മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗവും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാഘവൻ അടുക്കത്ത്, ഫെബിന അബ്ദുൽ അസീസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ചെയർമാൻ ടി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് മാജിദ് യൂണിക്നെസ്സ് ഇൻസ്റ്റിറ്യൂട്ട് ഡയറക്ടർ എം.വി. ഹഫ്സൽ മാജിദ് നേതൃത്വം നൽകി. കെ.ടി. അബ്ദുൽ സലിം, കെ. സന്തോഷ്കുമാർ , കെ. ഷൈജ , എൻ. കെ. ബഷീർ,ഫാത്തിമ ഷെറിൻ, ആത്മിക എന്നിവർ സംസാരിച്ചു. കൺവീനർ പി. അബൂബക്കർ സ്വാഗതവും ടി.പി. അബ്ദുൽ ഷമീർ നന്ദിയും പറഞ്ഞു.
Photo : പൂന്താനത്ത് താഴം പ്രോമിസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സദസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.