നിര്യാതനായി

ഈർപ്പോണ: വട്ടപ്പറമ്മൽ താമസിക്കും വിരുത്തുള്ളി മുഹമ്മദ്‌ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ സക്കീർ, ഷമീർ, റിയാസ്മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പുഴമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Read More

ലൈൻ ബസ് ഊടുവഴിയിലൂടെ, ഗതാഗതക്കുരുക്ക് രൂക്ഷം

മടവൂർ: ദേശീയ പാതയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നരിക്കുനി, കുമാരസ്വാമി, കക്കോടി വഴി കോഴിക്കോട്ടേക്ക് പോകേണ്ട ലൈൻ ബസ്സുകൾ റൂട്ടു തിരിച്ചുവിട്ടത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഈ റൂട്ടിലോടേണ്ട ബസുകൾ നിലവിൽ മച്ചക്കുളത്ത് നിന്ന് പറമ്പിൽ ബസാർ വഴി വേങ്ങേരിക്ക് സമീപത്ത് നിന്ന് ബൈപ്പാസ് മുറിച്ചു കടന്നാണ് കോഴിക്കോട്ടേക്ക് പോകുന്നത്. വളരേ വീതി കുറഞ്ഞ പ്രസ്തുത റോഡിലൂടെ സിറ്റി ബസുകൾ ഉൾപ്പെടെ ഏതാനും ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. വലിയ വാഹനങ്ങൾ അധികം സഞ്ചരിക്കാത്ത റോഡ് എന്നതിന് പുറമെ…

Read More

ചത്ത കോഴി വിറ്റ സംഭവം ‍കർശന നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്‌: ചത്ത കോഴി വില്‍പ്പന നടത്തിയ ചിക്കന്‍ സ്‌റ്റാള്‍, ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്‌ഥാന പോലീസ്‌ മേധാവിയും അടിയന്തരമായി ഇടപെട്ട്‌ കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്‌. ഭക്ഷ്യസുരക്ഷ നിയമം 2006ല്‍ വ്യവസ്‌ഥ ചെയ്‌തിരിക്കുന്ന മിന്നല്‍ പരിശോധനകള്‍ വീഴ്‌ച്ചകളില്ലാതെ നടത്തി പൊതുജനങ്ങള്‍ക്ക്‌ സുരക്ഷിത ഭക്ഷണമെന്ന അവകാശം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്‌ഥാന പോലീസ്‌ മേധാവിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും സ്വീകരിച്ച നടപടികള്‍ മൂന്നാഴ്‌ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു….

Read More

മുണ്ടക്കൈ ദുരന്തം: പുനരധിവാസമുൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യോഗം; ദുരിതബാധിതർ പങ്കെടുക്കും

കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസവും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും. ദുരന്തം നേരിട്ട് ബാധിച്ചവരും രക്ഷപ്പെട്ടവരും പങ്കെടുക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എമാർ, സർവകക്ഷി നേതാക്കൾ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ രാവിലെ ഒമ്പതിനാണ് യോഗം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 24 നാൾ പിന്നിടുമ്പോഴാണ് ഇരകളുടെ യോഗം ചേരുന്നത്. ദുരന്തം നേരിട്ട് ബാധിച്ചവരും ചികിത്സയിലുള്ളവരും…

Read More

മലപ്പുറം എസ്പി ശശിധരനെതിരെ പരസ്യമായ അധിക്ഷേപം

മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി എസ് ശശിധരന്‍ ഐപിഎസിനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍ രംഗത്തെത്തി. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്. എസ്പി…

Read More