മടവൂർ:-ജില്ലയിലെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ചക്കാലക്കൽ , മടവൂർ സി എം മഖാം റൂട്ടിൽ കെ എസ് ആർ ടി സി ബസ് റൂട്ട് അനുവദിക്കണമെന്ന്
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ പി ടി എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നേരത്തെ ബാലുശ്ശരി കോഴിക്കോട് റൂട്ടിലും താമരശ്ശേരി നരിക്കുനി കോഴിക്കോട് റൂട്ടിലുമായി 4 കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തിയിരുന്നു.
നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ചക്കാലക്കൽ എച്ച് എസ് എസ് , മടവൂർ സി എം മഖാം ശരീഫ് , ബൈത്തുൽ ഇസ്സ കോളേജ് എന്നിവ ഈ റൂട്ടിലാണ് .ദിവസേന പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ചക്കാലക്കൽ മടവൂർ നരിക്കുനി റൂട്ടിൽ യാത്ര സൗകര്യത്തിനു കൂടുതൽ സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പി ടി എ ജനറൽ ബോഡി യോഗം മാനേജർ പി കെ സുലൈമാൻ ഉദ്‌ഘാടനം ചെയ്‌തു . പി ടി എ യുടെ പ്രസിഡണ്ടായി സലിം മുട്ടാഞ്ചേരിയെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് വി സി റിയാസ്ഖാൻ , പ്രിൻസിപ്പാൾ എം സിറാജുദീൻ , ഹെഡ് മാസ്റ്റർ ടി കെ ശാന്തകുമാർ , വി പി സുബൈർ ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി പി മനോഹരൻ ,ഷാജു പി കൃഷ്‌ണൻ ,സലീന സിദീഖലി ,പി കെ അൻവർ , ടി മുസ്തഫ , പി നൗഫൽ ,അനീഷ് ,റഹ്മത്ത് ,റുബീന ,മുനീറ , ഷബ്‌ന നൗഫൽ ,സൗദ ,സീനത്ത് എന്നിവർ സംസാരിച്ചു