മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ്മാസ്റ്റർ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിജില സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോഷ്മ സുർജിത്, ഷൈനി തായാട്ട്, പുറ്റാൾ മുഹമ്മദ്, സിറാജ് ചെറുവലത്ത്,
നിഖിത, സൈനുദ്ധീൻ കുറുളി തുടങ്ങിയവർ സംബന്ധിച്ചു.
Photo : ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ്മാസ്റ്റർ നിർവഹിക്കുന്നു.