മടവൂർ : ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മടവൂർ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗം തെച്ചൻകുന്നുമ്മൽ അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി.
ഇന്നലെ രാവിലെ എട്ട് മണിക്കാണ് അനസിന്റെ ബോഡിയുമായി ആംബുലൻസ് നാട്ടിലെത്തിയത്. വീട്ടിൽ വെച്ചു കുടുംബാംഗങ്ങളെ കാണിച്ചതിന് ശേഷം സി. എം മഖാമിന്റെ മുറ്റത്ത് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ടാക്കി. നാട്ടിൽ എല്ലാ പ്രവർത്തനങ്ങൾ ക്കും സജീവമായി ഉണ്ടാവുന്ന അനസിന്റെ വേർപാട് എല്ലാവരിലും വേദന യുള്ളവാക്കി. ഫൈസൽ ബാഫഖി തങ്ങൾ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകി. ഡോ : എം. കെ. മുനീർ എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ്, വി. എം. ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് മാസ്റ്റർ അണ്ടോണ തുടങ്ങിയവർ വസതി സന്ദർശിച്ചു.
വൻ ജനാവലി യുടെ സാന്നിധ്യത്തിൽ മയ്യിത്ത് ഖബറടക്കി