മടവൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ഫാത്തിമ ഷെറിനെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാരസമർപ്പണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി. രാമൻ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസിം കുന്നത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, അഡ്വ. റഹ്മാൻ മടവൂർ മുക്ക്, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ്, ജലീൽ പുതുക്കുടി തുടങ്ങിയവർ സംബന്ധിച്ചു.