മടവൂർ : ഗാന്ധി ജയന്തി ദിനത്തിൽ കൊട്ടക്കാവയൽ എ.കെ.എം. എ.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ജൈവ മാലിന്യ സംസ്കരണത്തിന് പദ്ധതി വെച്ച് പൂർത്തീകരിച്ച തുമ്പൂർ മുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷക്കീല ബഷീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
സോഷ്മ സുർജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ സി.ബി നിഖിത, ഫെബിന അബ്ദുൽ അസീസ്, ഇ.എം. വാസുദേവൻ, പ്രജീന അഖിലേഷ്, പുറ്റാൾ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. എ. റഷീദ് പദ്ധതി വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപകൻ ഇർഷാദ് നന്ദി പറഞ്ഞു.