മടവൂർ : നാഷണൽ ജനതാദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം പുതുക്കുടിയിൽ ആരംഭിച്ച ജനതാ സേവന കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യും ചെയർമാനുമായ ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ നാസർ കരിപ്പൂർ, 65 തവണ രക്തദാനം നടത്തിയ അൻവർ ചക്കാലക്കൽ, എം.ബി.ബി.എസ് പ്രവേശനം നേടിയ യു.സി മുഹമ്മദ് സജലിനെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു . വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷകളായ സോഷ്മ സുർജിത്ത്, ഷൈനി തായാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ധീഖലി,മെമ്പർമാരായ പുറ്റാൾ മുഹമ്മദ്, ഇ.എം വാസുദേവൻ, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി പ്രദീപ് കുമാർ, ജില്ലാ പ്രസിഡണ്ട് പി.പി അഷ്റഫ് , വാഴയിൽ ലത്തീഫ്, എം.പി അബുബക്കർ, എ.കെ ഇബ്രാഹിം പ്രസംഗിച്ചു. കൺവീനർ എ.പി യുസുഫ് അലി സ്വാഗതവും ട്രഷറർ എ.കെ രാമദാസ് നന്ദിയും പറഞ്ഞു.