Headlines

സോഷ്മ സുർജിത്:മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി സോഷ്മ സുർജിത് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ബുഷ്‌റ പൂളോട്ടുമ്മൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന അനുമോദന ത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടു മാരായ പി. കെ. സുലൈമാൻ മാസ്റ്റർ, രാഘവൻ അടുക്കത്ത്, ബുഷ്‌റ പൂളോട്ടുമ്മൽ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഫാത്തിമ മുഹമ്മദ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സലീന സിദ്ദീഖലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ഷൈനി താഴാട്ട്, ഷക്കീല കോട്ടക്കൽ, അംഗങ്ങളായ കെ.വി. ലളിത, സിറാജ് ചെറുവലത്ത്, വി. സി. റിയാസ് ഖാൻ, സി. മുഹമ്മദ്‌ ആരാമ്പ്രം, തുടങ്ങിയവർ സംബന്ധിച്ചു.