മടവൂർ : മടവൂരിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും യുവ തലമുറ യെ മോചിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനും വേണ്ടി മടവൂർ ടൗൺ മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തി. തിരിച്ചറിവ് ’24
‘പ്രകാശം പരത്തുന്ന യുവത്വങ്ങൾ’
കുന്ദമംഗലം എസ്.എച്ച്.ഒ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സമിതി ചെയർമാൻ ഒ.വി ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ, മഹല്ല് പ്രസിഡണ്ട് ടി.കെ. അബൂബക്കർ മാസ്റ്റർ, പി.മൊയ്‌തീൻ കുട്ടി മാസ്റ്റർ, മുഹമ്മദ് ഉവൈസ് റഹ്മാനി, ഇ.എം.വാസുദേവൻ, അബ്ബാസ് ഹാജി പറയങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കാസിം കുന്നത്ത് സ്വാഗതവും കൺവീനർ ഷംസുദ്ദീൻ കുറ്റ്യാപ്പുറത്ത് നന്ദി യും പറഞ്ഞു.