അധ്യാപകദിനത്തിൽ മെഗാ രക്തദാന ക്യാമ്പ്

മടവൂർ : അധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി  ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ.വിദ്യാലയത്തിലെ അൻപതോളം അധ്യാപകരും പി ടി എ പ്രതിനിധികളും രക്തദാനം നടത്തി . കോഴിക്കോട് ബീച്ച് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ  സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേവലം പുസ്തകത്താളുകളിലെ അറിവുകൾക്ക് പുറമേ രക്തദാനം പോലുള്ള പുണ്യകരമായ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് മാതൃകയാവുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കൽ, ചർച്ച, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി രക്തദാനം നടത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു ,പ്രിൻസിപ്പാൾ എം സിറാജുദീൻ ഹെഡ്മാസ്റ്റർ ടി കെ ശാന്തകുമാർ എന്നിവർ രക്തദാനം നടത്തി ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി പി മനോഹരൻ , ഡോ ഡോക്കോ,നഴ്സിംഗ് ഓഫീസർ രോഷ്‌മ ,കൗൺസിലർ മഞ്ജുഷ ,ശരീഫ ,സ്റ്റാഫ് സെക്രെട്ടറി ഷാജു പി കൃഷ്ണൻ ,പി കെ അൻവർ ,പി അബ്ദുൽ ലത്തീഫ് ,പി നൗഫൽ , ടി മുസ്തഫ,വി കെ അനസ് എന്നിവർ സംബന്ധിച്ചു

ഫോട്ടോ:-അധ്യാപകദിനത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അൻപതോളം അധ്യാപകർ ബീച്ച് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ  രക്തദാനം നടത്തിയപ്പോൾ