സി.എം മഖാം മഹല്ല് നബിദിനാഘോഷം മൂന്നു ദിവസങ്ങളിൽ
മടവൂർ: സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലായി അതിവിപുലമായി നടത്തപ്പെടുന്നു. സെപ്തംബർ 16ന് പുലർച്ചെ നാലുമണിക്ക് മഖാം മസ്ജിദിൽ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. അന്ന് രാവിലെ 8.00 മണിക്ക് നടക്കുന്ന നബിദിന റാലിയിൽ മഹല്ല് നിവാസികൾ, ജാമിഅ അശ്അരിയ്യ, നുസ്റതുൽ ഹുദാ മദ്റസ , ഹിഫ്ളുൽ ഖുർആൻ കോളജ്, തർ തീലുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പഠിതാക്കൾ അണിനിരക്കും. രാത്രി മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ അരങ്ങേറും. 17…