കൊടുവള്ളി സബ് ജില്ലാ ഗെയിംസ് ഫുട്ബോൾ:ചക്കാലക്കൽ എച്ച് എസ് എസിന് ഓവറോൾ
മടവൂർ: കൊടുവള്ളി സബ് ജില്ലാ ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നേടി.തുടർച്ചയായി രണ്ടാം തവണയാണ് ചക്കാലക്കൽ എച്ച് എസ് എസ് ഓവറോൾ കിരീടം നേടുന്നത്. ജൂനിയർ പെൺകുട്ടികളുടെയും സബ് ജൂനിയർ ആൺ കുട്ടികളുടെയും വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഫാസ്റ്റ് റണ്ണർ അപ്പും നേടിയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കൊടുവള്ളി സബ് ജില്ലാ ഓവറോൾ കിരീടം നേടിയത്.വിജയികളെ സ്‌കൂൾ…