മടവൂർ : മടവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയുടെ ഭാഗമായി കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ വിലയെക്കാൾ 10% അധികവില നൽകി സംഭരിക്കുന്നതും ,
വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിൽപന വിലയെക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പഴം, പച്ചക്കറി വിപണന മേള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ നിർവഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ നിഷിൻ, വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷ കളായ സോഷ്മ സുർജിത്, ഷൈനി താഴാട്ട്, ഷക്കീല കോട്ടക്കൽ, പി.കെ.സുലൈമാൻ മാസ്റ്റർ, കെ.വി. സുരേന്ദ്രൻ, കാസിം കുന്നത്ത്, പി.കെ.ഇ ചന്ദ്രൻ, രാഘവൻ അടുക്കത്ത്, ഇ.എം.വാസുദേവൻ തുടങ്ങിയവർ സംബന്ധിച്ചു.