മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, മെമ്പർമാരായ പി.കെ.ഇ ചന്ദ്രൻ , രാഘവൻ അടുക്കത്ത് , പുറ്റാൾ മുഹമ്മദ്, ഇ. എം വാസുദേവൻ വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധി കളായ പി.കെ സുലൈമാൻ മാസ്റ്റർ , കാസിം കുന്നത്ത്, അശ്വിൻ ദാസ്, ചോലക്കര മുഹമ്മദ് മാസ്റ്റർ, കെ.വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു . സി.ഡി.എസ് ചെയർപേഴ്സൺ സുമതി വലിയോളി സ്വാഗതവും വൈസ് ചെയർപേഴ്സൺ സ്നേഹ പ്രഭ നന്ദിയും പറഞ്ഞു.