ഫാത്തിമ ഷെറിന് അനുമോദനം

മടവൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ഫാത്തിമ ഷെറിനെ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാരസമർപ്പണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി. രാമൻ നിർവഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, അഡ്വ. റഹ്മാൻ മടവൂർ മുക്ക്, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ്, ജലീൽ പുതുക്കുടി…

Read More

ഉപജില്ല അധ്യാപകദിനാഘോഷം: കെ. വി. നഷീദ ടീച്ചർ മികച്ച അധ്യാപിക

അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കൊടുവള്ളി ഉപജില്ല ഹെഡ്മാസ്റ്റേഴ് സ് ഫോറം സംഘടിപ്പിച്ച അധ്യാപന മത്സരത്തിൽ മികച്ച അധ്യാപിക യായി കെ.വി. നഷീദ ടീച്ചറെ തിരഞ്ഞെടുത്തു. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ അധ്യാപികയായ നഷീദ ടീച്ചർ മടവൂർ തച്ചിലേടത്ത് നൗഷാദിന്റെ ഭാര്യ യാണ്.

Read More

പി. സി ഇസ്മായിൽ ഹാജി നിര്യാതനായി

മടവൂർ : മടവൂർ സിഎം മഖാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട്‌ പരിയാട്ടു ചാലിൽ ഇസ്മായിൽ ഹാജി (75) നിര്യാതനായി. ടി കെ ട്രസ്റ്റ് കുടുംബാംഗമാണ്.മടവൂർ സിഎം മഖാം കമ്മിറ്റി, ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ : ഫാത്തിമ, മക്കൾ : യാസിർ (നഴ്സിംഗ് അസിസ്റ്റന്റ്, ബീച്ച് ഹോസ്പിറ്റൽ ), സഹീർ (മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ), സാജിത, സറീജ, സബീന, മരുമക്കൾ : ജാഫർ (നേരോത്ത് ), ബുഷ്‌റ (മാനിപുരം ),…

Read More

സി.എം മഖാം മഹല്ല് നബിദിനാഘോഷം മൂന്നു ദിവസങ്ങളിൽ

മടവൂർ: സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലായി അതിവിപുലമായി നടത്തപ്പെടുന്നു. സെപ്തംബർ 16ന് പുലർച്ചെ നാലുമണിക്ക് മഖാം മസ്ജിദിൽ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. അന്ന് രാവിലെ 8.00 മണിക്ക് നടക്കുന്ന നബിദിന റാലിയിൽ മഹല്ല് നിവാസികൾ, ജാമിഅ അശ്അരിയ്യ, നുസ്റതുൽ ഹുദാ മദ്റസ , ഹിഫ്ളുൽ ഖുർആൻ കോളജ്, തർ തീലുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പഠിതാക്കൾ അണിനിരക്കും. രാത്രി മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ അരങ്ങേറും. 17…

Read More

അനുമോദന സദസ്സും ബോധവത്കരണ ക്ലാസും

മടവൂർ: പ്രോമിസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ പൂന്താനത്ത് താഴം പ്രദേശത്ത് വിവിധ പ്രവേശന മത്സര പരിക്ഷകളിലും വ്യക്തിഗത മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗവും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാഘവൻ അടുക്കത്ത്, ഫെബിന അബ്ദുൽ അസീസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ചെയർമാൻ ടി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് മാജിദ് യൂണിക്നെസ്സ് ഇൻസ്റ്റിറ്യൂട്ട് ഡയറക്ടർ എം.വി. ഹഫ്സൽ മാജിദ് നേതൃത്വം നൽകി. കെ.ടി….

Read More

മലപ്പുറം എസ്പി ശശിധരനെതിരെ പരസ്യമായ അധിക്ഷേപം

മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി എസ് ശശിധരന്‍ ഐപിഎസിനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍ രംഗത്തെത്തി. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്. എസ്പി…

Read More

ശരീഫ് മാസ്റ്റർ അനുസ്മരണവും കുടുംബ സഹായ ഫണ്ട് കൈമാറലും

മടവൂർ : കഴിഞ്ഞവർഷം ബൈക്കിൽ സ്കൂളിലേക്കുള്ള യാത്ര മധ്യേ മരക്കൊമ്പ് പൊട്ടി വീണ് മരണപ്പെട്ട ശരീഫ് മാസ്റ്ററുടെ അനുസ്മരണവും കുടുംബത്തിന് മടവൂർ പഞ്ചായത്ത് റിയാദ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് കൈമാറലും നടത്തി.റിയാദ് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം.എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ ശരീഫ് മാസ്റ്ററുടെ സഹോദരൻ ജലീൽ മാസ്റ്റർക്ക് ഫണ്ട്‌ കൈമാറി….

Read More

യൂത്ത് ലീഗ് പ്രധിഷേധ സംഗമം നടത്തി

മടവൂർ : ജലജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപോളിച്ച കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേയും മറ്റു പ്രാദേശിക റോഡുകളും പൂർവ സ്ഥിതിയിലാക്കി സഞ്ചാര യോഗ്യമ്മാക്കണമെന്നാനവശ്യയപ്പെട്ട് മടവൂർമുക്ക് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം പഞ്ചായത്ത്‌ യുഡിഫ് ചെയർമാൻ കെ. കുഞ്ഞാമു ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ റഹ്മാൻ അധ്യക്ഷധ വഹിച്ചു. വി. സി അബൂബക്കർ, കെ. അസീസ് മാസ്റ്റർ, കെ.സി ഉമ്മർ,ഫെബിന അബ്ദുൽ അസീസ്എന്നിവർ സംസാരിച്ചു.നവാസ്ഷെരീഫ്.കെ.കെ സ്വാഗതാവും…

Read More

സോഷ്മ സുർജിത്:മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി സോഷ്മ സുർജിത് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ബുഷ്‌റ പൂളോട്ടുമ്മൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന അനുമോദന ത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടു മാരായ പി. കെ. സുലൈമാൻ മാസ്റ്റർ, രാഘവൻ അടുക്കത്ത്, ബുഷ്‌റ പൂളോട്ടുമ്മൽ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഫാത്തിമ മുഹമ്മദ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സലീന സിദ്ദീഖലി, സ്റ്റാന്റിംഗ്…

Read More

ചരമം

മടവൂർ : മടവൂർമുക്ക് കുനിയൻ കുഴിയിൽ പരേതനായ ആസ്സയിൻ മകൻ അബ്ദുൽ അസീസ് (55)മരണപ്പെട്ടു. ഭാര്യ ഫാത്തിമ സുഹറ കാവുംപൊയിൽ. മക്കൾ ശാദിൻ റയാൻ, ഫാഹിദാ ഫെബിൻ,മരുമകൻ റാഷിദ്‌ കരുവംപൊയിൽ. സഹോദരങ്ങൾ അഹമ്മദ്‌കുട്ടി കെ. കെ, അബൂബക്കർ കാവിലുംമ്മാരം, ഫാത്തിമ കിഴക്കോത്ത്. മയ്യത്ത് നമസ്കാരം രാത്രി 8.30മണിക്ക് മടവൂർമുക്ക് ജുമാ മസ്ജിദിലും 9മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ വെച്ചും നടക്കും

Read More