പി. സി ഇസ്മായിൽ ഹാജി നിര്യാതനായി

മടവൂർ : മടവൂർ സിഎം മഖാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട്‌ പരിയാട്ടു ചാലിൽ ഇസ്മായിൽ ഹാജി (75) നിര്യാതനായി. ടി കെ ട്രസ്റ്റ് കുടുംബാംഗമാണ്.മടവൂർ സിഎം മഖാം കമ്മിറ്റി, ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ : ഫാത്തിമ, മക്കൾ : യാസിർ (നഴ്സിംഗ് അസിസ്റ്റന്റ്, ബീച്ച് ഹോസ്പിറ്റൽ ), സഹീർ (മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ), സാജിത, സറീജ, സബീന, മരുമക്കൾ : ജാഫർ (നേരോത്ത് ), ബുഷ്‌റ (മാനിപുരം ),…

Read More

അധ്യാപകരുടെഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

ആരാമ്പ്രം : എഴുത്താണി വിദ്യാരംഗം കലാസാഹിത്യ വേദി ജി.എം.യു.പി സ്കൂൾ ആരാമ്പ്രം തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ “മരം പെയ്യു മ്പോൾ” കൊടുവള്ളി എ.ഇ.ഒ സി പി അബ്ദുൽ ഖാദർ പ്രകാശനം നിർവ്വഹിച്ചു. ആരാമ്പ്രം സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അധ്യാപകരുടെ മാഗസിൻ തയ്യാറാക്കപ്പെടുന്നത്. ചടങ്ങിൽ പി. ടി എ പ്രസിഡണ്ട് മുഹമ്മദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഗവ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഫൈസൽ മാസ്റ്റർ പടനിലം,പി ടി എ വൈസ് പ്രസിഡണ്ട്…

Read More

നിര്യാതനായി

ഈർപ്പോണ: വട്ടപ്പറമ്മൽ താമസിക്കും വിരുത്തുള്ളി മുഹമ്മദ്‌ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ സക്കീർ, ഷമീർ, റിയാസ്മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പുഴമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Read More

ബാങ്ക് അഴിമതിക്ക് എതിരെ ശബ്ദിച്ചാല്‍ കയ്യും കാലും തല്ലിയൊടിക്കും; കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് അര്‍ജുന്‍ ദാസിനെതിരേ കേസ്

പത്തനംതിട്ട: സഹകരണ ബാങ്കിലെ അഴിമതി തുറന്നു കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് കമന്റ് എഴുതിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ രണ്ടു കൈയും കാലും തല്ലിയൊടിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെതിരേയാണ് പന്തളം പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍ നല്‍കിയ പരാതിയിലാണ് കേസ്. തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 2023-24…

Read More

അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

മടവൂർ : ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മടവൂർ പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് അംഗം തെച്ചൻകുന്നുമ്മൽ അനസിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി.ഇന്നലെ രാവിലെ എട്ട് മണിക്കാണ് അനസിന്റെ ബോഡിയുമായി ആംബുലൻസ് നാട്ടിലെത്തിയത്. വീട്ടിൽ വെച്ചു കുടുംബാംഗങ്ങളെ കാണിച്ചതിന് ശേഷം സി. എം മഖാമിന്റെ മുറ്റത്ത് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ടാക്കി. നാട്ടിൽ എല്ലാ പ്രവർത്തനങ്ങൾ ക്കും സജീവമായി ഉണ്ടാവുന്ന അനസിന്റെ വേർപാട് എല്ലാവരിലും വേദന യുള്ളവാക്കി. ഫൈസൽ ബാഫഖി തങ്ങൾ മയ്യിത്ത് നിസ്കാരത്തിനു…

Read More

ജനതാ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മടവൂർ : നാഷണൽ ജനതാദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം പുതുക്കുടിയിൽ ആരംഭിച്ച ജനതാ സേവന കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യും ചെയർമാനുമായ ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ നാസർ കരിപ്പൂർ, 65 തവണ രക്തദാനം നടത്തിയ അൻവർ ചക്കാലക്കൽ, എം.ബി.ബി.എസ് പ്രവേശനം നേടിയ യു.സി മുഹമ്മദ് സജലിനെയും ആദരിച്ചു….

Read More

കളഞ്ഞുകിട്ടിയസ്വാര്‍ണ്ണാഭരണം കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ആദരം

മടവൂർ : സ്‌കൂളില്‍ കളിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വാര്‍ണ്ണാഭരണം സകൂളധികൃതരെ ഏല്‍പിച്ച കുട്ടികള്‍ക്ക് അധ്യാപകരുടെ ആദരം.മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സായൂജിനെയും, മടവൂര്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഹ്ജഹ്‌നെയുമാണ് കുട്ടികളുടെ സത്യസന്ധത മുന്‍നിര്‍ത്തി ആദരിച്ചത്. കൂട്ടുകാരായ ഇരുവര്‍ക്കുമായി കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വാര്‍ണ്ണ മാലയാണ് സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിച്ച് മാതൃകയായത്.മടവൂര്‍ എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആഭരണം വെള്ളിയാഴ്ച സ്‌കൂളില്‍ നഷ്ടപ്പെട്ടിരുന്നു. അവധി ദിവസമായി ശനിയാഴ്ച സ്‌കൂളില്‍ കളിക്കാനായെത്തിയതായിരുന്നു സ്‌കൂളിലെ…

Read More

ശരീഫ് മാസ്റ്റർ അനുസ്മരണവും കുടുംബ സഹായ ഫണ്ട് കൈമാറലും

മടവൂർ : കഴിഞ്ഞവർഷം ബൈക്കിൽ സ്കൂളിലേക്കുള്ള യാത്ര മധ്യേ മരക്കൊമ്പ് പൊട്ടി വീണ് മരണപ്പെട്ട ശരീഫ് മാസ്റ്ററുടെ അനുസ്മരണവും കുടുംബത്തിന് മടവൂർ പഞ്ചായത്ത് റിയാദ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് കൈമാറലും നടത്തി.റിയാദ് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം.എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ ശരീഫ് മാസ്റ്ററുടെ സഹോദരൻ ജലീൽ മാസ്റ്റർക്ക് ഫണ്ട്‌ കൈമാറി….

Read More

കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം – ലോഗോ എൻട്രി ക്ഷണിച്ചു.

2024 ഒക്ടോബർ 28,29,30 തിയ്യതികളിൽ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് കൊണ്ട് നടക്കുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവത്തിലേക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.ഉപജില്ലയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ ഒക്ടോബർ 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി 9946138910, 9539305435, 9562848568 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ അയക്കേണ്ടതാണ്.

Read More