മടവൂർ : ജലജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപോളിച്ച കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേയും മറ്റു പ്രാദേശിക റോഡുകളും പൂർവ സ്ഥിതിയിലാക്കി സഞ്ചാര യോഗ്യമ്മാക്കണമെന്നാനവശ്യയപ്പെട്ട് മടവൂർമുക്ക് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം പഞ്ചായത്ത് യുഡിഫ് ചെയർമാൻ കെ. കുഞ്ഞാമു ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ. അബ്ദുൽ റഹ്മാൻ അധ്യക്ഷധ വഹിച്ചു. വി. സി അബൂബക്കർ, കെ. അസീസ് മാസ്റ്റർ, കെ.സി ഉമ്മർ,ഫെബിന അബ്ദുൽ അസീസ്എന്നിവർ സംസാരിച്ചു.നവാസ്ഷെരീഫ്.കെ.കെ സ്വാഗതാവും മുനവർ വിസി നന്ദിയും പറഞ്ഞു .