മടവൂർ : സ്‌കൂളില്‍ കളിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വാര്‍ണ്ണാഭരണം സകൂളധികൃതരെ ഏല്‍പിച്ച കുട്ടികള്‍ക്ക് അധ്യാപകരുടെ ആദരം.മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സായൂജിനെയും, മടവൂര്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഹ്ജഹ്‌നെയുമാണ് കുട്ടികളുടെ സത്യസന്ധത മുന്‍നിര്‍ത്തി ആദരിച്ചത്. കൂട്ടുകാരായ ഇരുവര്‍ക്കുമായി കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വാര്‍ണ്ണ മാലയാണ് സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിച്ച് മാതൃകയായത്.
മടവൂര്‍ എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആഭരണം വെള്ളിയാഴ്ച സ്‌കൂളില്‍ നഷ്ടപ്പെട്ടിരുന്നു. അവധി ദിവസമായി ശനിയാഴ്ച സ്‌കൂളില്‍ കളിക്കാനായെത്തിയതായിരുന്നു സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സായൂജും, സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഹ്ജഹും. അവധിയായിരുന്നെങ്കിലും സ്‌കൂള്‍ ഓഫീസ് തുറന്നിരുന്നു. കളിക്കിടയില്‍ ലഭിച്ച മാല ഇവരും ചേര്‍ന്ന്് സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു. കുട്ടികളുടെ സത്യസന്ധതയില്‍ സ്‌കളധികൃതര്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. മണ്ണാറക്കല്‍ ഷാജുവിന്റെമകനായ സായൂജിനെ ചക്കാലക്കല്‍ സ്‌കൂളിലെത്തിയും, .നെടുവന്‍പുറത്ത് അബ്ദുല്‍ ലത്തീഫ്ിന്റെ മകനായ മുഹമ്മദ് മിഹ്ജഹ്ിനെ മടവൂര്‍ എ.യു.പി. സ്‌കൂള്‍ ്അസംബ്ലിയിലും ആദരിച്ചു. സായൂജിന്റെ മാതാവ് ജീവിച്ചിരിപ്പില്ല.
അനുമോദന ചടങ്ങില്‍ മടവൂര്‍ എ.യു.പി. സ്‌കൂള്‍ പ്രധാന അധ്യാപിക വി. ഷക്കീല , സീനിയര്‍ അസിസ്റ്റന്റ് വഹീദ ,
സ്റ്റാഫ് സെക്രട്ടറി പി. യാസിഫ്, അധ്യാപകരായ വിജയകുമാര്‍. കെ.ടി. ഷമീര്‍, മുഹമ്മദ് ഫാറൂഖ് ,കെ. ഹാഫിറ എന്നിവര്‍ പങ്കെടുത്തു.