മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിന്റെ ആയുഷ് സ്ഥാപനമായ യൂനാനി മെഡിക്കൽ സെന്റർ മടവൂർ മുക്ക് റൗളത്തുൽ ഉലൂം മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി.
കേരള സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി യൂനാനി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചത് . മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം യൂനാനി ഡിസ്പെൻസറി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോഷ്മ സുർജിത്, രാഘവൻ അടുക്കത്ത്, പ്രജീന അഖിലേഷ്, സലാം കൊട്ടക്കവയൽ, വി.സി അബൂബക്കർ, കെ.സി ഉമ്മർ, പി.കെ അബൂബക്കർ, ജിതേഷ് എടച്ചേരി, ടി.എ ഹമീദ്, സക്കീനജലീൽ, കവിത, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാം വാർഡ് മെമ്പർ
ഫെബിന അബ്ദുൽ അസീസ് സ്വാഗതവും കെ. അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ക്യാമ്പിന് എത്തിച്ചേർന്ന വയോജനങ്ങൾക്കായിആരോഗ്യകരവും സന്തോഷപ്രദവുമായ വാർദ്ധക്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സൂക്ഷ്മ വ്യായാമ പരിശീലനവും ഡോ : ബുഷൈറ നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ശാമില, അക്ഷര, രാധ രാധാമണി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വയോജനങ്ങളുടെയും രക്ത പരിശോധന ഉൾപ്പടെയുള്ള സ്ക്രീനിങ്ങും നടത്തി. ക്യാമ്പിൽ ഡോ: ബുഷൈറ ബിപി, ഡോ :ജലീല, ഡോ : ആമിന മുഫീദ എന്നിവർ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും മരുന്നുകളും നൽകുകയും ചെയ്തു.