Headlines

വയനാട് ദുരിതബാധിതർക്ക് ഇസ്മായിൽകുട്ടി ഹാജിയുടെ  കൈത്താങ്ങ്.

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് കൈത്താങ്ങായി  മുട്ടാഞ്ചേരി സ്വദേശി മുരട്ടമ്മൽ ഇസ്മായിൽകുട്ടിഹാജി. തന്റെ കയ്‌വശമുള്ള മുട്ടാഞ്ചേരിയിലെ  പതിനഞ്ചു സെന്റ് സ്ഥലം അദ്ദേഹം വിട്ടു നൽകി. വസ്തുവിന്റെ രേഖ എംകെ മുനീർMLA ക്‌ കൈമാറി.  മുട്ടാഞ്ചേരി സിദ്ധീഖ് പള്ളി പ്രസിഡന്റ്‌ ,  മഹല്ല് പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇരുപത് വർഷത്തോളമായി സേവനം അനുഷ്ഠിച്ചുവരുന്നു. ഭാര്യ ഉമ്മാരകുഴിൽ പാത്തുമ്മ  മക്കളായ  സലീം , അഡ്വക്കേറ്റ് എം മുസ്തഫ നോട്ടറി,  സുലൈമാൻ,  ആയിഷ മുഹമ്മദ്‌, റസീന എന്നിവരാണ്

പ്രസ്തുത പരിപാടിയിൽ KKA ഖാദർ, എം നസീഫ് റിയാസ്ഖാൻ, സലീം മുട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു.

Photo : വയനാട് ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക് മുട്ടാഞ്ചേരി മുരട്ടമ്മൽ ഇസ്മായിൽ കുട്ടി ഹാജി സ്ഥലം വിട്ട് നൽകിയതിന്റെ രേഖ എം കെമുനീർ MLA ക്  നെൽകുന്നു