ജനതാ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മടവൂർ : നാഷണൽ ജനതാദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം പുതുക്കുടിയിൽ ആരംഭിച്ച ജനതാ സേവന കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യും ചെയർമാനുമായ ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ നാസർ കരിപ്പൂർ, 65 തവണ രക്തദാനം നടത്തിയ അൻവർ ചക്കാലക്കൽ, എം.ബി.ബി.എസ് പ്രവേശനം നേടിയ യു.സി മുഹമ്മദ് സജലിനെയും ആദരിച്ചു….

Read More

കളഞ്ഞുകിട്ടിയസ്വാര്‍ണ്ണാഭരണം കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ആദരം

മടവൂർ : സ്‌കൂളില്‍ കളിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വാര്‍ണ്ണാഭരണം സകൂളധികൃതരെ ഏല്‍പിച്ച കുട്ടികള്‍ക്ക് അധ്യാപകരുടെ ആദരം.മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സായൂജിനെയും, മടവൂര്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഹ്ജഹ്‌നെയുമാണ് കുട്ടികളുടെ സത്യസന്ധത മുന്‍നിര്‍ത്തി ആദരിച്ചത്. കൂട്ടുകാരായ ഇരുവര്‍ക്കുമായി കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വാര്‍ണ്ണ മാലയാണ് സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിച്ച് മാതൃകയായത്.മടവൂര്‍ എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആഭരണം വെള്ളിയാഴ്ച സ്‌കൂളില്‍ നഷ്ടപ്പെട്ടിരുന്നു. അവധി ദിവസമായി ശനിയാഴ്ച സ്‌കൂളില്‍ കളിക്കാനായെത്തിയതായിരുന്നു സ്‌കൂളിലെ…

Read More

ശരീഫ് മാസ്റ്റർ അനുസ്മരണവും കുടുംബ സഹായ ഫണ്ട് കൈമാറലും

മടവൂർ : കഴിഞ്ഞവർഷം ബൈക്കിൽ സ്കൂളിലേക്കുള്ള യാത്ര മധ്യേ മരക്കൊമ്പ് പൊട്ടി വീണ് മരണപ്പെട്ട ശരീഫ് മാസ്റ്ററുടെ അനുസ്മരണവും കുടുംബത്തിന് മടവൂർ പഞ്ചായത്ത് റിയാദ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് കൈമാറലും നടത്തി.റിയാദ് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം.എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ ശരീഫ് മാസ്റ്ററുടെ സഹോദരൻ ജലീൽ മാസ്റ്റർക്ക് ഫണ്ട്‌ കൈമാറി….

Read More

ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു.

മടവൂർ : മടവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയുടെ ഭാഗമായി കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ വിലയെക്കാൾ 10% അധികവില നൽകി സംഭരിക്കുന്നതും ,വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിൽപന വിലയെക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പഴം, പച്ചക്കറി വിപണന മേള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സന്തോഷ്‌ മാസ്റ്റർ നിർവഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ നിഷിൻ,…

Read More

നിര്യാതനായി

കെ കെ മുഹമമ്മദ് മാസ്റ്റർ 58 വയസ്സ് (എടക്കണ്ടിയിൽ മടവൂർ മുക്ക് ) മരണപ്പെട്ടു. ജനാസ നമസ്കാരം വൈകു 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദ്. കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി , കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാതാവ് പാത്തുമ്മ കൊത്തിൾക്കണ്ടി, ഭാര്യ- ജമീല, മക്കൾ – അർഷദ്, അർഷീന ഫെബിൻ. മരുമക്കൾ – ഷമ്മാസ് നടമ്മൽ പൊയിൽ, ഷിജിയ…

Read More

നിര്യാതനായി

ഈർപ്പോണ: വട്ടപ്പറമ്മൽ താമസിക്കും വിരുത്തുള്ളി മുഹമ്മദ്‌ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ സക്കീർ, ഷമീർ, റിയാസ്മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പുഴമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Read More

സി.എം മഖാം മഹല്ല് നബിദിനാഘോഷം മൂന്നു ദിവസങ്ങളിൽ

മടവൂർ: സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലായി അതിവിപുലമായി നടത്തപ്പെടുന്നു. സെപ്തംബർ 16ന് പുലർച്ചെ നാലുമണിക്ക് മഖാം മസ്ജിദിൽ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. അന്ന് രാവിലെ 8.00 മണിക്ക് നടക്കുന്ന നബിദിന റാലിയിൽ മഹല്ല് നിവാസികൾ, ജാമിഅ അശ്അരിയ്യ, നുസ്റതുൽ ഹുദാ മദ്റസ , ഹിഫ്ളുൽ ഖുർആൻ കോളജ്, തർ തീലുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പഠിതാക്കൾ അണിനിരക്കും. രാത്രി മദ്റസാ പൂർവ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ അരങ്ങേറും. 17…

Read More

കൊടുവള്ളി സബ് ജില്ലാ ഗെയിംസ് ഫുട്ബോൾ:ചക്കാലക്കൽ എച്ച് എസ് എസിന് ഓവറോൾ

മടവൂർ: കൊടുവള്ളി സബ് ജില്ലാ ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നേടി.തുടർച്ചയായി രണ്ടാം തവണയാണ് ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ഓവറോൾ കിരീടം നേടുന്നത്. ജൂനിയർ പെൺകുട്ടികളുടെയും സബ് ജൂനിയർ ആൺ കുട്ടികളുടെയും വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ  വിഭാഗത്തിലും ഫാസ്റ്റ് റണ്ണർ അപ്പും  നേടിയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കൊടുവള്ളി സബ് ജില്ലാ ഓവറോൾ കിരീടം നേടിയത്.വിജയികളെ സ്‌കൂൾ…

Read More

മടവൂർ റൂട്ടിൽ കെ എസ്‌ ആർ ടി സി ബസ് അനുവദിക്കണം – പി ടി എ ചക്കാലക്കൽ

മടവൂർ:-ജില്ലയിലെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ചക്കാലക്കൽ , മടവൂർ സി എം മഖാം റൂട്ടിൽ കെ എസ്‌ ആർ ടി സി ബസ് റൂട്ട് അനുവദിക്കണമെന്ന്ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ പി ടി എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.നേരത്തെ ബാലുശ്ശരി കോഴിക്കോട് റൂട്ടിലും താമരശ്ശേരി നരിക്കുനി കോഴിക്കോട് റൂട്ടിലുമായി 4 കെ എസ്‌ ആർ ടി സി ബസുകൾ സർവീസ് നടത്തിയിരുന്നു.നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ചക്കാലക്കൽ എച്ച് എസ്‌ എസ്‌ , മടവൂർ സി എം…

Read More

മാധ്യമ പ്രവർത്തനരംഗത്ത് 45 വർഷം പൂർത്തിയാക്കി ബഷീർ ആരാമ്പ്രം.

ആരാമ്പ്രം: ബഷീർ ആരാമ്പ്രം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മടവൂർ ആരാമ്പ്രം സ്വദേശി കുന്നുമ്മൽ ബഷീർ മാധ്യമ പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷം പിന്നിടുന്നു. തന്റെ 13 മത്തെ വയസിൽ നരിക്കുനിഗവ:ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 1979 ഒക്ടോബർ 3 ന് അഖിലേന്ത്യാ മുസ്ലിംലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസ്ദി നപത്രത്തിൽ പടനിലം- നരിക്കുനി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എഴുതിയ വാർത്തയാണ്തുടക്കം. A ചന്ദ്രിക ദിനപത്രത്തിന്റെ പഴയ കാല ലേഖകനും ആരാമ്പ്രത്തെ ആദ്യ മാധ്യമപ്രവർത്തകനുമായ പരേതനായ…

Read More